01:35am 13 November 2026
NEWS
തന്യാനാഥന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആദരം.
18/02/2026  10:35 AM IST
Nasar
തന്യാനാഥന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആദരം


തിരുവനന്തപുരം: ബ്രെയ്ലി ലിപിയിലൂടെ നിയമം പഠിച്ച് കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തന്യാനാഥനെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ആദരിച്ചു.  ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ലോക സാമൂഹ്യനീതി വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തന്യാനാഥനെ ഡി.എ.സി ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചാദരിച്ചത്. പൊതുസമൂഹത്തെയും ഭിന്നശേഷി സമൂഹത്തെയും തുല്യതയോടെ ഉള്‍ക്കൊള്ളുന്ന നീതിയുടെ തുലാസ് ഉയര്‍ത്തിയാണ് ചടങ്ങ് തന്യാനാഥന്‍ ഉദ്ഘാടനം ചെയ്തത്.  
ആഗ്രഹങ്ങള്‍ക്ക് പരിമിതികള്‍ തടസ്സമല്ലെന്നും ദൃഢനിശ്ചയത്തോടെ മനസ്സൊരുക്കിയാല്‍ ഏത് ലക്ഷ്യവും കൈയെത്തുംദൂരത്താണെന്നും ഉദ്ഘാടനത്തിനിടെ തന്യാനാഥന്‍ പറഞ്ഞു.  ഡിഫറന്റ് ആര്‍ട് സെന്റര്‍ പരിമിതരുടെ ആഗ്രഹങ്ങള്‍ക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കുന്നത്.  അതുകൊണ്ട് തന്നെ ഇത്തരമൊരു അംഗീകാരം കിട്ടിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം ഡിഫറന്റ് ആര്‍ട് സെന്റര്‍ തന്നെയാകണമെന്ന ആഗ്രഹമാണ് സഫലമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ചടങ്ങില്‍ ബി.കെ.ജി ഹോള്‍ഡിംഗ് ചെയര്‍മാന്‍ കെ.ജി ബാബുരാജന്‍ മുഖ്യാതിഥിയായി.  ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ പങ്കെടുത്തു. സാമൂഹ്യഉള്‍ച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് ലോകസാമൂഹ്യനീതി വാരാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img